Skip to main content

പറയൂ, പറയാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ടെന്നിരിക്കെ

പറയൂ, പറയാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ടെന്നിരിക്കെ,
പറയൂ, നിങ്ങളുടെ നാവിനിനിയും വിലക്കു വീണിട്ടില്ലെന്നിരിക്കെ,
ഈ ബലിഷ്ഠദേഹം നിങ്ങളുടെ സ്വന്തമാണെന്നിരിക്കെ,
പറയൂ, അതിൽ പ്രാണനോടുന്നുണ്ടെന്നിരിക്കെ.

കാണുന്നില്ലേ, ഉലയിലഗ്നി വളരുന്നതും
ഇരുമ്പു ചുട്ടുപഴുക്കുന്നതും
താഴുകൾ പൊട്ടിത്തുറക്കുന്നതും
തുടലുകളഴിയുന്നതും.

പറയൂ, ഇത്രനേരം തന്നെ അധികമാണെന്നിരിക്കെ,
ഉടലും വീഴും മുമ്പേ, നാവു കുഴയും മുമ്പേ,
പറയൂ, നേരിനുയിരു പോയിട്ടില്ലിനിയുമെന്നിരിക്കെ,
പറയൂ, പറയൂ, പറയാനുള്ളതൊക്കെയും വിളിച്ചുപറയൂ.

***

2025 നവംബര്‍ 20 – വിഖ്യാതനായ ഉർദുകവി ഫൈസ് അഹമ്മദ് ഫൈസിന്റെ (1911-1984) ചരമദിനം 


വിവ: വി. രവികുമാര്‍

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.