Skip to main content

കെ.എ.തോമസ് മാസ്റ്റർ പുരസ്കാരം കുരീപ്പുഴക്ക് നൽകി

കെ.എ.തോമസ് മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരം കുരീപ്പുഴ ശ്രീകുമാറിന് കവി പി.എൻ. ഗോപീകൃഷ്ണൻ നൽകുന്നു

സ്വാതന്ത്ര്യ സമര സേനാനി കെ.എ.തോമസ് മാസ്റ്ററുടെ സ്മരണക്കായി മികച്ച പൊതു പ്രവർത്തകർക്ക് നൽകിവരുന്ന പുരസ്കാരം കുരീപ്പുഴ ശ്രീകുമാറിന് കവി പി.എൻ.ഗോപീകൃഷ്ണൻ നൽകി. പ്രൊഫ.കുസുമം ജോസഫ് പ്രശസ്തിപത്രം സമർപ്പിച്ചു. 20000 രൂപയും പ്രശസ്തിപത്രവും സ്മൃതി ഫലകവുമാണ് പുരസ്കാരം.

കുരീപ്പുഴ സംസാരിക്കുന്നു

അനുസ്മരണ സമ്മേളനത്തിൽ തോമസ് മാസ്റ്റർ ഫൗണ്ടേഷൻ പ്രസിഡൻ്റ് സി.ആർ.പുരുഷോത്തമൻ അധ്യക്ഷനായി. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ഫൗണ്ടേഷൻ ഭാരവാഹികളായ എം.കെ.ബാബു,സി.എൻ. സുധാർജ്ജനൻ,പി.വി.അരുൺ,ശോഭന ഗോകുൽനാഥ്,സി.എൻ. പ്രദീപ്കുമാർ എന്നിവരെ മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ഡേവീസ് മാസ്റ്റർ ആദരിച്ചു.

മരണാനന്തര ശരീരദാന സമ്മതപത്രം നൽകിയ ഫൗണ്ടേഷൻ പ്രവർത്തകരായ പി.കെ.കിട്ടൻ, വി.എം.വത്സൻ, കെ.വി. കാഞ്ചനവല്ലി,ടി.വി. അശോകൻ, അനിത അശോകൻ എന്നിവർക്ക് കുരീപ്പുഴ ശ്രീകുമാർ ഡോണർ കാർഡുകൾ വിതരണം ചെയ്തു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.രാധാകൃഷ്ണൻ, യുക്തിവാദി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് മാനവം, കൊച്ചുത്രേസ്യ തോമസ്, റസ്സൽ തോമസ്, ഫൗണ്ടേഷൻ ഭാരവാഹികളായ പി.കെ.കിട്ടൻ, സി.ടി.ഗോകുൽനാഥ്, ബൈജു മണന്തറ എന്നിവർ സംസാരിച്ചു.

No Comments yet!

Your Email address will not be published.