Skip to main content

അകം  

ഉള്ളിലേക്ക്
പല വാതിലും
പുറത്തേക്ക്
അനുവാദത്തിന്റെ
ഒറ്റ വാതിലുമുള്ള
അധികം വിശാലമെന്ന്
തോന്നിക്കാത്തത്

ചിലപ്പോൾ
അളന്നു തിട്ടപ്പെടുത്തി
സ്ഥാനം നിർണ്ണയിച്ച്
അടുക്കും ചിട്ടയുമുള്ള
വൃത്തിയുടെ കേന്ദ്രം.

മറ്റു ചിലപ്പോൾ
അടുക്കടുക്കായി
ചീഞ്ഞുമളിഞ്ഞും
ഉണങ്ങിയും പച്ചയുമായി
ഇലകൾ വീണ തോട്ടം .

ചിലപ്പോൾ
വെളിച്ചം കൊണ്ട്
കണ്ണ് ചിമ്മിയേക്കാവുന്നത്രയും
കാറ്റു കൊണ്ട്
വിളക്കണയുന്നത്രയും
തുറസ്സായ ഇടം.

മറ്റു ചിലപ്പോൾ
വാതിലുകൾ കൊട്ടിയടച്ച്‌
എന്നെത്തന്നെ തിരയുന്ന,
ഉള്ളളവിന് പാകമാകാത്ത
എന്നെ പാകപ്പെടുത്തുന്ന
എന്റെ മാത്രം മുറി.

***

No Comments yet!

Your Email address will not be published.