Skip to main content

നാല് കവിതകള്‍

കലര്‍പ്പില്‍ തുടര്‍ന്ന്…

അവന് കട്ടമുല്ലയില്ലയിലായിരുന്നു കമ്പം.
എനിക്ക് ചെമ്പരത്തിയിലും.

കട്ടച്ചെമ്പരത്തിലായിരുന്നു
പിന്നീട് ഞങ്ങള്‍ ഉറക്കമുണർന്നതൊക്കെയും.

***

വിഷാദത്തിന്റെ മഴവില്‍ പഴം

എത്രയാനന്ദത്തിലും
വിഷാദത്തിന്റെ മഴവില്‍ പഴം
മുന്നില്‍ വെച്ച്
നീയെന്നെ വശീകരിക്കുന്നു.

അടുത്ത ഞൊടിയില്‍
ഞാൻ മടിക്കുത്തഴിച്ചുകിടക്കുന്നു.

***

ജനനം – മരണം

മരണമൊരിക്കലെന്നായിരുന്നു കരുതിയത്.

രാത്രി മരിച്ചും
രാവിലെ ജനിച്ചും
വിവാഹത്തിന്റെ
അഞ്ചാം വര്‍ഷം.

***

അതിജീവിതം

ജീവിതം ആഗ്രഹിക്കാത്ത സന്തോഷങ്ങൾ തരുന്നു.
എന്നിട്ട് കൊതിച്ചതെല്ലാം തല്ലിക്കെടുത്തുന്നു.

സംശയമില്ല
ജീവിതം ഒരു ഭ്രാന്തൻകളി തന്നെ.!

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “നാല് കവിതകള്‍”

  1. നന്നായിരിക്കുന്നു…
    അനുകാലിക സംഭവങ്ങൾ അവിടവിടെ ഉണ്ട്…
    മരണമൊരിക്കലെന്നായിരുന്നു കരുതിയത്.

    രാത്രി മരിച്ചും
    രാവിലെ ജനിച്ചും
    വിവാഹത്തിന്റെ
    അഞ്ചാം വര്‍ഷം…. കൊള്ളാം

Your Email address will not be published.