
മാഷേ, നിങ്ങടെ പേര് മാത്രം മതി.
അമ്മയാണെ സത്യം,
ഞാൻ ഉള്ളത് മാത്രം പറയും
ഈ ചെക്കന്റെ മുടിച്ചുരുളുകൾ നോക്ക്,
പാമ്പിന്റെ പത്തി പോലെ,
ദൈവം തന്നതല്ലേ? അതെ.
മണ്ണ് വളക്കൂറുള്ളതായാലും,
ഉഴുത് മറിച്ചില്ലെങ്കിൽ,
വിത്ത് പാകിയില്ലെങ്കിൽ,
എന്തേലും മുളയ്ക്ക്വോ? പറയീൻ.
എന്റെ പേര് കൊണ്ട് മാത്രം എന്ത് ചെയ്യാൻ?
തന്തയില്ലാതെ വളരുന്ന കുട്ടീടെ കാര്യം!
ഒരു ദൈവത്തിന്റേം പേര് വേണ്ട,
മനുഷ്യന്റെ പേര് മതി
ദൈവം എന്താ ചെയ്തത്?
നിങ്ങടെ പേര് മാത്രം മതി.
ഓന്റെ ജാതി പറേണ്ട
എന്നെ പോലുള്ള പെണ്ണിന്
ഒരാളുടെ മാത്രം അധീനത്തിൽ കഴിയാൻ പറ്റ്വോ മാഷേ?
ഞങ്ങൾ കുടുംബത്ത് കഴിയേണ്ടവരല്ല,
ആ ഭാഗ്യം ഇല്ലെന്ന് കൂട്ടിക്കോളൂ.
ഇവൻ ഇവിടെയാ പിറന്നുവീണത്
ഒരു വെളുപ്പാൻകാലത്ത്.
പേറ്റ്നോവിൽ
പൊക്കിളിന് താഴെ എന്റെ വയറ്
പൊറത്തുവരുമെന്ന് തോന്നിയിരുന്നു.
അങ്ങനെ ഓന്റെ തല പുറത്തുവന്നു,
പതിച്ചിയില്ല, പാതിരിയില്ല,
ആദ്യം ഞാൻ പേടിച്ചു, പിന്നെ ഒരു കൗതുകം തോന്നി.
വാടാ ചെക്കാ, അദ്ദ്യേത്തിന്റെ കാലു തൊട്ട് വണങ്ങ്,
മാഷിന്റെ കാല് വന്ദിക്ക്.
ഇത്രേം ചെയ്യ് മാഷേ, നിങ്ങടെ പേര് എഴുതിക്കോളീം.
***

മാസ്തേർ തുംചച് നാവ് ലിവാ – നാരായൺ സുർവേ (മറാഠി കവിത)
(ലൈംഗിക തൊഴിലാളിയായ മൈനാവതി സ്വന്തം മകനെ സ്കൂളിൽ ചേർക്കാൻ പോകുന്നു. അധ്യാപകൻ പിതാവിന്റെ പേര് ചോദിക്കുമ്പോൾ ആ മാതാവിന്റെ പ്രതികരണം.)







നല്ലത്