Skip to main content

അമൃതം മലയാളം

എന്റെ അമ്മയാ പറഞ്ഞിട്ടെന്താ
തള്ളക്കൊരു കൾച്ചർ ഇല്ലെന്നേ
ചിലപ്പോൾ പട്ടീടെ വാല് വളയുന്ന പോലെ
ചിലപ്പോൾ പാമ്പു ചുരുളുന്ന പോലെ
ചിലപ്പോ വായുവിൽ കൊളുത്തിയ
കാലൻകുട പോലെ
അവളിന്നലെ ഓക്കാനിച്ചു തള്ളക്കും
എനിക്കും മനസിലാവാത്ത
ഒരു തെറിയങ്ങട് കാച്ചി
ഡെറ്റോളിട്ടു കഴുകീട്ടും അതിന്റെ നാറ്റം
പോയിട്ടില്ല
തള്ളയത് തുടച്ചിട്ട് പോലുമില്ല
എന്തൊരു വൃത്തികെട്ട സാധനാണിത്
ചിലപ്പോഴൊക്കെ കുന്തിച്ചിരിക്കും
അപ്പോൾ ,അവൾ ചോദിക്കും
ഈ തള്ളക്കൊരു നാണമില്ലേ മനുഷ്യ
ഇന്നലെ മോനും അവളും കൂടെ തള്ളേനെ
കൊല്ലാൻ എന്തൊക്കെയോ കൂടോത്രം
ചെയ്യുന്ന കണ്ടു പിന്നെ രണ്ടിന്റേം
വക നെഞ്ചിലൊരു ചവിട്ട്
ഞാൻ കണ്ടില്ലാന്നു നടിച്ചു
എന്തൊക്കെ പറഞ്ഞാലും
തള്ളയായിപ്പോയില്ലേ
രാത്രി മുഴുവൻ തള്ള
ഏങ്ങിയേങ്ങി ശ്വാസം വലിച്ചു
ഇന്നേക്ക് തീരുംന്നു ഞാൻ കരുതി
നോക്കുമ്പോ ഉണ്ട് കൂനിക്കൂടി തട്ടുമ്പുറത്തു
ചാവാതെ കിടക്കുന്നു നശിച്ച തള്ള.

***


രൺജിത്ത് നടവയൽ

വയനാട് ജില്ലയിലെ നടവയലിൽ ജനനം. ഇംഗ്ലീഷ്, ലിംഗ്വിസ്റ്റിക്സ്, ഫിലോസഫി എന്നീ വിഷയങ്ങളിൽ M A . ഇംഗ്ലീഷ് ലാംഗ്വേജ് റ്റീച്ചിങ്ങിലും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലും പോസ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ,ഇംഗ്ലീഷ്ക്രീയേറ്റീവ് റൈറ്റിങ്ങിൽ ഡിപ്ലോമ, ഇംഗ്ലീഷ് റ്റൈപ്പ് റൈറ്റിംഗ് ലോവർ.”THE AGE OF LOVE” എന്ന ഡോക്യുമെന്ററിക്കു വേണ്ടി ഗാനരചന നിർവഹിച്ചു. സ്മൃതി, സ്നേഹമുദ്രകൾ എന്നീ ഷോർട്ഫിലിമുകൾക്കായി കഥ, ഗാനരചന,സംഗീതം എന്നിവ നിർവഹിച്ചു. ഉച്ചാരണ ശാസ്ത്രം എന്ന കൃതിക്ക് 2018ലെ ഭാഷാ ശ്രീ പുരസ്കാരം ലഭിച്ചു. S7 Poetry Organization ദേശീയ തലത്തിൽ നടത്തിയ English Poetry Contestൽ 20ആം സ്ഥാനം നേടി. കാതറിൻ ടീച്ചർ അന്തർദേശീയ പുരസ്ക്കാരം, ഉണരുക വാർത്താ മാഗസിൻ പുരസ്ക്കാരം,കെ എസ് നന്ദിത സ്മാരക ഗ്രാമീൺ സംസ്ഥാന കവിത സാഹിത്യ അവാർഡിലെ സ്പെഷ്യൽ ജൂറി അംഗീകാരമായ മുല്ലനേഴി സ്മാരക സാഹിത്യശ്രേഷ്ഠ പുരസ്ക്കാരം അക്ഷരദീപം സാഹിത്യപുരസ്ക്കാരം, എഴു ത്തുകൂട്ടം പുരസ്ക്കാരം പ്രതിലിപി ഗോൾഡൻ ബാഡ്ജ്. 2025ലെ വി. കെ.പ്രമോദ് സ്മാരക കവിത പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.നരിക്കുനി ഗവണ്മെന്റ് ഹയർ സെക്കൻറ്ററി സ്കൂളിൽ പ്ലസ് റ്റു വിഭാഗത്തിൽകമ്മ്യൂണിക്കേറ്റീവ്ഇംഗ്ലിഷ് അധ്യാപകനാണ്.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ :

പഠനം :

ഉച്ചാരണശാസ്ത്രം
പുരാണപ്രശ്നോത്തരി
തരിശുഭൂമിയിലൂടെ

കവിതാസമാഹാരം :

നഗരമധ്യത്തിലെ ഒറ്റമരം
മഴച്ചില്ലുകൾ
ഡിജിറ്റൽ തുമ്പികൾ
ഇളനീർമിഴികൾ
നെറ്റിയിൽ പച്ച കുത്തിയ നഗരം
Orangery (English)

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.