Skip to main content

വയനാടന്‍ നെയ്ത്തു ഗ്രാമത്തിലൂടെ ജീവിതം നെയ്ത സ്ത്രീകള്‍


തിരുനെല്ലി കാടകങ്ങളിലും കബനിയുടെ താഴ്‌വരകളിലെ ഗോത്ര വനിതകള്‍ വിവാഹിതരാകാതെ അമ്മമാരാക്കപ്പെട്ട ഇരുണ്ട കാലത്തിന് ശേഷം ഈ അമ്മമാരുടെ പുനരധിവാസത്തിനായി തുടങ്ങിയ കൈത്തറി തറികളില്‍ ഇന്ന് ജീവിതം നെയ്യുന്നത് അവര്‍ക്കൊപ്പം അനേകം പൊതു സമൂഹത്തിലെ സ്ത്രീകള്‍ കൂടിയാണ്. ഇരുള്‍ നിറഞ്ഞ ജീവിതങ്ങള്‍ക്ക് പ്രകാശമേകിയാണ് കാളിന്ദിയുടെ തീരത്ത് നെയ്ത്ത് തറികള്‍ ചിലച്ചത്. അവിവാഹിതരായ അമ്മമാരുടെ പുനരധിവാസമായിരുന്നു അക്കാലത്തെ വ്യവസായ മന്ത്രിയായിരുന്ന സുശീല ഗോപാലന്റെ ലക്ഷ്യത്തില്‍ ഉദിച്ച നെയ്ത്തു ഗ്രാമം.

ജീവിതത്തിന്റെ ഇഴകള്‍ അടുപ്പിക്കാന്‍ പാടുപെട്ട് കഴിഞ്ഞ കാലത്ത് വിവാഹിതരാകാതെ അമ്മമാരായവര്‍ നിസ്സഹായരായി. നെയ്ത്തിലൂടെ ഗോത്ര വനിതകള്‍ ജീവിതത്തിന്റെ ഇഴകള്‍ നെയ്തു ജീവിതത്തിന്റെ പൊട്ടിയ ഇഴകള്‍ നെയ്‌തെടുത്തു. കലുഷമായ കുടുംബജീവിതം, ഒരാളുടെ വരുമാനം കൊണ്ട് മാത്രം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാതെ, സഹന വേനലില്‍ കരിയാതെ നിന്നത് സ്ത്രീകള്‍ കൂടി വരുമാനമുണ്ടാക്കാന്‍ തുടങ്ങിയപ്പോഴാണെന്ന് ഈ സ്ത്രീകളുടെ ജീവിതം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ബോധ്യമാകും. ഗോത്ര വനിതകള്‍ക്കൊപ്പം ജീവിതാകാശം അനുപമമാക്കിയ സമീപ ഗ്രാമങ്ങളിലെ സ്ത്രീകളും നെയ്ത്ത് തറികളില്‍ ജീവിതം നെയ്തു. വയനാട്, മാന്തവാടിക്കടുത്തുള്ള തിരുനെല്ലി, തൃശിലേരി ഗ്രാമങ്ങളിലെ നെയ്ത്ത് ഗ്രാമത്തിലെ നെയ്ത്ത് തറികള്‍ സ്ത്രീജീവിതങ്ങളിലും കുടുംബത്തിലെ സുസ്ഥിരമായ അതിജീവനത്തിലും പ്രാണനായത് നമുക്ക് കാണാം.

വട്ടിപ്പലിശക്കാരില്‍ നിന്നും രക്ഷപ്പെട്ടും, കാട്ടാന ആക്രമണത്തില്‍ കുടുംബനാഥന്‍ തളര്‍ന്നപ്പോ തളരാതെ ജീവിതം മുന്നോട്ട് കൊണ്ടുപോയവര്‍, ഷീറ്റ് മറിച്ച വീട് മാറ്റി നല്ല കൊച്ച് വീടുണ്ടാക്കിയവര്‍, മക്കളുടെ പഠനവും വിവാഹവും നടത്തിയവര്‍, വീട് വായ്പയും ലോണുകളും അടച്ച് വീട്ടിയവര്‍, ചെറു സമ്പാദ്യം കൊണ്ട് നാളേക്കായി കരുതിവെച്ചവര്‍, സ്വന്തമായി വീടും സ്ഥലവും വാങ്ങിയവര്‍, വീട്ടുചിലവ് അല്ലല്ലില്ലാതെ നടത്തിക്കൊണ്ടു പോകുന്നവര്‍, കുടുംബനാഥനൊപ്പം ചെറു വരുമാനം ഉണ്ടാക്കി വീടിന്റെ സുസ്ഥിരത കാത്ത് സൂക്ഷിച്ചവര്‍, സര്‍വോപരി നാലാളുടെ മുന്നില്‍ ഞങ്ങള്‍ക്ക് അന്തസ്സോടെ നില്‍ക്കാന്‍ കഴിഞ്ഞുവെന്ന് സ്ത്രീകള്‍ ഏറെ അഭിമാനത്തോടെ ജീവിതരേഖ കാട്ടി സാക്ഷ്യപ്പെടുത്തി.

വയനാട് ഹാന്റ് ലൂം പവര്‍ലൂം മള്‍ട്ടി പര്‍പ്പസ് ഇന്‍ഡസ്ട്രിയല്‍ കോപ്പറേറ്റീവ് സൊസെറ്റിയില്‍ ഗോത്ര വനിതകള്‍ക്കൊപ്പം പൊതു വിഭാഗത്തിലെ സ്ത്രീകളും ജീവിതത്തിന്റെ ഇഴകള്‍ നെയ്‌തെടുക്കാന്‍ തുടങ്ങിയപ്പോള്‍ എത്രയോ ജീവിതങ്ങളാണ് കൂടുതല്‍ പ്രകാശിതമായതെന്ന് ഇവരുടെ കുടുംബത്തിലേക്ക് പോയാല്‍ ബോധ്യമാവും. സാമൂഹികമായും, സാമ്പത്തികമായും സ്വാശ്രയത്തിന്റെ ചുവടുകള്‍ വെച്ച സ്ത്രീകളെ പരിചയപ്പെടാം. മാതൃകയാണവര്‍… അവരെ സല്യൂട്ട് ചെയ്യേണ്ടതും, ചേര്‍ത്ത് പിടിക്കേണ്ടതും നമ്മുടെ കടമയും സാമൂഹ്യ ഉത്തരവാദിത്തവും എന്ന നിലയിലാണീ ഗ്രാമീണ സ്ത്രീരത്‌നങ്ങളെ പരിചയപ്പെടുത്തുന്നത്.

കുടുംബത്തിനു ചെറു തണലാകാന്‍ സാധിച്ചതില്‍ അഭിമാനമെന്ന് അഭിമാനത്തോടെയാണ് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നത്. തന്നെ ഒന്ന് നിവര്‍ന്ന് നിന്ന് സംസാരിക്കാന്‍ പോലും കഴിയാത്ത ഞാനിന്ന് നാലാളുടെ മുന്നിലും കുടുംബത്തിലും തല ഉയര്‍ത്തി നില്‍ക്കാന്‍ സാധിച്ചതിലേറെ അഭിമാനം വേറെ എന്താണെന്നി വര്‍ ചോദിക്കുന്നു. കുടുംബത്തില്‍ അതിജീവനത്തിലൊരു ചെറു തണലാകാനും കഴിഞ്ഞുവെന്നും
നെയ്ത്ത് ഗ്രാമത്തിലെ വന്നതിന് ശേഷമാണ് ഈ നേരനുഭവങ്ങള്‍ ഉണ്ടായതെന്നും പ്രേമയുടെ ജീവിതം സാക്ഷ്യപ്പെടുത്തി.

ഉപ്പു തൊട്ട് കര്‍പ്പൂരം വരെ വാങ്ങാന്‍ സാധിക്കുന്നുവെന്നത് മാത്രമല്ല കാട്ടാന ആക്രമണത്തില്‍ കാലിന് പരിക്കേറ്റ ശേഷം പണി ചെയ്യാനാകാതെ വീട്ടിലായ ഭര്‍ത്താവിന്റെ വരുമാനം ഇല്ലാതായപ്പോഴും ഞങ്ങള്‍ പിടിച്ച് നിന്നത് ഈ നെയ്ത്തുശാലയിലെ ജോലിയാലാണെന്ന് രാധ തിരുനെല്ലി ആശ്വാസത്താല്‍ കണ്ണു നനച്ചു. മക്കളെ പഠിപ്പിക്കാന്‍ കഴിഞ്ഞു, കടവായ്പകള്‍ വീട്ടാനും കഴിഞ്ഞു, കൂലിപണിക്കാരാനായ ഭര്‍ത്താവിന്റെ വരുമാനം തുലോം തുച്ഛമായപ്പോ കുടുംബം കഴിഞ്ഞുപോയെങ്കിലും മക്കളുടെ വിദ്യാഭ്യാസവും കട വായ്പകളും ബാധ്യതയായിരുന്നുവെന്ന് എന്‍. അംബിക തിരുനെല്ലിയുടെ ജീവിതം സാക്ഷ്യപ്പെടുത്തി.

സ്ഥിരവരുമാനം കുടുംബ ജീവിതത്തെ സ്വാശ്രയമാക്കിയ ആഹ്ലാദത്തിലാണ് ഗീത തിരുനെല്ലി. സ്ഥിരവരുമാനം ഉറപ്പാക്കി കുടുംബജീവിതം സ്വാശ്രയമാക്കാന്‍ സ്ത്രീയായ ഞാന്‍ ഏറെ അഭിമാനത്തിലാണ്, സ്ത്രീക്കും വീടിന് കരുത്താകാന്‍ കഴിയുമെന്ന് എന്റെ അനുഭവം തെളിയിച്ചു. സ്ഥിരവരുമാനത്താല്‍ മക്കളുടെ വിവാഹം നടത്തിയതില്‍ എന്റെ ചെറു വരുമാനം കൂടി തുണയായി.
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യം മക്കളെ സ്വാശ്രയമാക്കി അവരെ വിവാഹം കഴിച്ചയക്കുക എന്നുളളതായിരുന്നു, കൂലിപണിക്കാരനായ ഭര്‍ത്താവിന്റെ കൂലി പണി വരുമാനം മാത്രം തികയില്ലായിരുന്നു, നെയ്ത്തു ഗ്രാമത്തിലെ സ്ഥിരവരുമാനം മക്കളെ സ്വാശ്രയമാക്കി വിവാഹം കഴിപ്പിച്ച് അയക്കാന്‍ കഴിഞ്ഞെന്നതിലും ഉള്ള സന്തോഷം ചിന്നു പങ്കുവെച്ചു.

ഇ.എസ്.ഐ., പി.എഫ്. ആനുകൂല്യങ്ങളോടെയാണ് ഞാന്‍ ജോലി ചെയ്യുന്നത്. സ്ഥിരവരുമാനത്തോടൊപ്പം ഇതും വലിയൊരു ആശ്വാസമാണ് – ചിന്നു അടി വരയിട്ടു. കുടുംബാന്തരീക്ഷത്താല്‍ സ്ഥിരവരുമാനത്തോടെ ജോലിചെയ്യുന്നത് അഭിമാനമാണെനിക്ക് കുടുംബാന്തരീക്ഷത്തിലെ തൊഴില്‍ സ്ഥിരവരുമാനവും എന്റെ ജീവിതം കൂടുതല്‍ പ്രകാശം പരത്തി.

മൂന്നു ഷിഫ്റ്റുണ്ടായിരുന്ന ഇതിലും സമ്പന്നമായൊരു കാലം ഉണ്ടായിരുന്നു, നെയ്ത്തു ഗ്രാമത്തിന്, ഇന്ന് കൈത്തറി മേഖല നേരിടുന്ന പ്രതിസന്ധിയിലും ഞങ്ങള്‍ക്ക് തൊഴില്‍ സുരക്ഷയും കുടുംബാന്തരീക്ഷത്തില്‍ ജോലി ചെയ്യാന്‍ ഉള്ള അവസരവും ഒരുക്കി അനേകം സ്ത്രീകളുടെ ജീവിതമാണിവിടെ നെയ്യുന്നതെന്നും ശാന്ത. അച്ഛനും അമ്മയുമടക്കമുള്ള കുടുംബത്തിന് കരുത്തായി എന്റെ ചെറു വരുമാനം സാധ്യമാക്കിയതില്‍ അഭിമാനവും സന്തോഷവും ഉണ്ട് പ്രസീദ സി.കെ. പറയുമ്പോള്‍ ഉള്‍ മനം ആശ്വാസത്താല്‍ നിറയുന്നതാണ് കണ്ടത്.

അച്ഛനും അമ്മയും അടക്കമുള്ള ഞങ്ങളുടെ കുടുംബത്തിന് തണലായി എന്റെ സ്ഥിരമായ ജോലി, നെയ്ത്ത് ഗ്രാമത്തിലെ ഓരോ നൂലിഴകളും സൂക്ഷ്മമായി നെയ്യണം.ഇവിടെ വന്നാല്‍ അത്രയും കൃത്യതയോടെ അത് നെയ്യുന്നത് കുടുംബത്തിന്റെ സ്വാശ്രയത്വം ഉറപ്പാക്കാനാണ്. ഒരു സ്ത്രീയായ എനിക്കും എന്റെ കുടുംബത്തിനും ഉറച്ച പിന്തുണ നല്‍കാന്‍ ഈ തൊഴില്‍ വഴി സാധിക്കുന്നതില്‍ ആഹ്ലാദവും മനശാന്തിയും പറഞ്ഞറിയിക്കാന്‍ പോലും കഴിയില്ല.

ബ്ലേഡ് പലിശക്കാരില്‍ നിന്നും രക്ഷപ്പെട്ടത്, ഈ നെയ്ത്ത് തൊഴിലു കൊണ്ടെന്ന് മേരി മത്തായി പറയുമ്പോള്‍ സഹന കാലത്തെ ഭീതി ഒഴിഞ്ഞ ആശ്വാസം മുഖത്ത് വിരിഞ്ഞു. കൃഷിക്കാരായിരുന്ന ഞങ്ങള്‍ക്ക് വന്ന കടബാധ്യതയില്‍ നിന്നും അതേ ബ്ലേഡ് മാഫിയയില്‍ നിന്നും വാങ്ങിയ കടം വീട്ടാന്‍ കഴിഞ്ഞത് നെയ്ത്തു ഗ്രാമത്തിലെ സ്ഥിരവരുമാനത്തിലാണ്. നിസ്സഹായരായി ഞങ്ങള്‍ നില്‍ക്കുന്ന ഘട്ടത്തില്‍ അത്താണിയായി മാറി ഈ തൊഴില്‍.

എല്ലാ ഇന്ദ്രിയങ്ങളും ഇമ വെട്ടാതെ ചെയ്യേണ്ട ജോലിയാണ് നെയ്ത്ത്. ജീവിതം സുസ്ഥിരമാക്കാന്‍ ജീവിതം പോലെ സൂക്ഷ്മമാക്കും ഈ ജോലിയെന്ന് മേരി. ഭൂമി കച്ചവടത്തിലുണ്ടായ കടത്തില്‍, കേസ്സില്‍, നിന്നും മോചനം നേടിയത് ഞങ്ങളെ സംബധിച്ചിടത്തോളം അസാധ്യമായ കാര്യം സാധ്യമാക്കിയെന്ന്
മാധുരി ദേവദാസ്.

ഭൂമി കച്ചവടവുമായ ബന്ധപ്പെട്ട കടത്തില്‍ നിന്നും എങ്ങിനെ രക്ഷപ്പെടും എന്ന ചിന്ത അസ്വസ്തമാക്കിയ സമയത്താണീ നെയ്ത്ത് ഗ്രാമത്തിലെ ജോലി ലഭിച്ചത്. ആ കടം തവണകളായി വീട്ടാന്‍ കഴിഞ്ഞത് ഈ സ്ഥിരവരുമാനത്തിലാണ്. ജീവിതത്തില്‍ പ്രത്യേക ഘട്ടത്തില്‍ പകച്ച് നില്‍ക്കുമ്പോള്‍ ഈശ്വരാനുഗ്രഹം പോലെ ഈ തൊഴില്‍ കിട്ടിയത് മൂലം കടക്കെണിയില്‍ നിന്നും രക്ഷപ്പെട്ടു. സ്വസ്ഥമായി കിടന്നുറങ്ങാനായത് ഈ ബാധ്യതകള്‍ എല്ലാം തീര്‍ത്തതു മൂലമെന്നും മാധുരി.

ഷീറ്റ് മറച്ച വീട്ടില്‍ നിന്നും മോചനമായി,കൊച്ചു കൂരയും കെട്ടിയെന്ന് അനിത പ്രദോഷ്. ഷീറ്റ് മറച്ച വീട്ടില്‍ നിന്നും നല്ലൊരു കൊച്ചു വീട്ടിലേക്ക് താമസമാക്കിയപ്പോള്‍ എന്തൊരു സമാധാനമായിരുന്നു, ഈ നെയ്ത്തു ശാലയിലെ തൊഴില്‍ ഇല്ലെങ്കില്‍ ഇത് അസാധ്യമായിരുന്നു. ഷീറ്റ് മറച്ച വീട്ടില്‍ നിന്നും നല്ലൊരു കൊച്ചു വീട്ടിലേക്ക് താമസമാക്കിയപ്പോള്‍ എന്തൊരു സമാധാനമായിരുന്നു, ഈ നെയ്ത്തുശാലയിലെ തൊഴില്‍ ഇല്ലെങ്കില്‍ ഇത് അസാധ്യമായിരുന്നു.

 

ഏട്ടന്‍ ഓട്ടോ ഓടി മാത്രം ജീവിതചക്രം തിരിക്കാനാകില്ല എന്നുറപ്പാണല്ലോ. ലൈഫില്‍ കിട്ടിയ വീടും ഞങ്ങള്‍ വായ്പ എടുത്തുകൂട്ടി ചേര്‍ത്ത സൗകര്യങ്ങളും ഇന്നായതില്‍, സ്ത്രീയായ എനിക്ക് ചെറിയ പങ്ക് വഹിക്കാന്‍ സാധിച്ചു. വെയിലും മഴയും ഏല്‍ക്കാതെ ജോലി കുടുംബാന്തരീക്ഷത്തില്‍ തൊഴിലും ചെയ്യുന്നതില്‍ കുടുംബത്തിലും ജീവിതത്തിലും തല ഉയര്‍ത്തി നില്‍ക്കുന്നുവെന്ന് കദീജ എ.കെ. ചെറിയ കൂലിയില്‍ നിന്നും തുടങ്ങി സ്ഥിരവരുമാന ജോലി, വെയിലും മഴയും ഏല്‍ക്കാതെ കുടുംബാന്തരീക്ഷത്തില്‍ സന്തോഷത്തോടെ പണിയെടുക്കാന്‍ കഴിയുന്ന നെയ്ത്ത് ഗ്രാമം എനിക്കൊരു തണലാണെന്ന് തുളുവാടം കദീജ. നാല് മാസം കൊണ്ട് ഞാന്‍ നെയ്ത്തിലെ എല്ലാ പണികളും പ്രാപ്തമാക്കി, ഇപ്പോ പതിനഞ്ച് വര്‍ഷമായി ഇവിടെ ഏറെ സന്തോഷത്തോടെ പണിയെടുക്കുന്നു.

മക്കളുടെ വിദ്യഭാസം കല്യാണം, വീട്ടു സാമഗ്രികള്‍, സ്‌കൂട്ടി എല്ലാം വാങ്ങിയത് നെയ്ത്തു ഗ്രാമത്തിലെ സ്ഥിര ജോലി കാരണമാണ്. കുടുംബനാഥന് കരുത്തേകാന്‍ എന്റെ ജോലിയിലെ വരുമാനം കൊണ്ട് കൂടി സാധ്യമായതില്‍,അഭിമാനത്തോടെയും സന്തോഷത്തോടെയും കൂടിയാണ് ഞാന്‍ തല ഉയര്‍ത്തി നില്‍ക്കുന്നതെന്നും എന്റെ നെയ്ത്തിലൂടെ സാധ്യമാക്കി.

കുടുംബത്തിന് താങ്ങായി എന്റെസ്ഥിര വരുമാനം നെയ്ത്ത്, റീ വൈന്റിങ്ങ്, തുന്നല്‍, ഫേണ്‍ വൈന്റിങ്ങ്,നെയ്ത്ത് ഗ്രാമത്തില്‍ ഞാന്‍ ചെയ്യുന്നത്, സൂക്ഷ്മതയോടെ ചെയ്യേണ്ട ജോലികള്‍ ചെയ്യുന്നത് ജീവിതത്തിലെ ഇഴകള്‍ അടുപ്പിക്കാനാണെന്ന് സുജാത ടി.എന്‍. നെയ്ത്ത്, റീവൈന്റിങ്ങ്, തുന്നല്‍, ഫേണ്‍ വൈന്റിങ്ങ്,നെയ്ത്ത് ഗ്രാമത്തില്‍ ഞാന്‍ ചെയ്യുന്നത്, സൂക്ഷ്മതയോടെ ചെയ്യേണ്ട ജോലികള്‍ ചെയ്യുന്നത് ജീവിതത്തിലെ ഇഴകള്‍ അടുപ്പിക്കാനാണെന്ന് സുജാത ടി.എന്‍.

 

ജീവിതത്തിലെ ഇഴകള്‍ അടുപ്പിക്കാന്‍ കഴിയുക എന്നതും അത് വഴി കുടുഠ ബത്തിന്റെ സ്വാശ്രയത്വം ഉറപ്പാക്കാനും കഴിയുന്നു. അഞ്ച് സെന്റ് ഭൂമിയും വീടും ഈ സ്ഥിര ജോലി വഴി സാധ്യമാക്കി. വായ്പകളെല്ലാം തവണകളായി അടക്കാനും കഴിഞ്ഞത് ഈ നെയ്ത്ത് തൊഴില്‍ നിന്നും തന്നെയെന്ന് എന്റെ ജീവിതം തെളിയിക്കുന്നു. നൂല്‍ ചുറ്റിയും, നെയ്തും, ജീവിതം നെയ്യുന്നതില്‍ അഭിമാനം, പത്താം തരം കഴിഞ്ഞ് നെയ്ത്ത് ഗ്രാമത്തിലെത്തിയ സംഘം ഡയറക്ടര്‍ തൊഴിലാളി പ്രതിനിധി ഇരുപത്തിനാല് കാരി അജിത കെ. എന്‍.

എന്‍പത് ശതമാനം തൊഴിലും ചെയ്യുന്നത് ഗോത വനിതകളാണ്. നവീന രൂപകല്‍പ്പനകളും ഗുണമേന്മയും ഉറപ്പാക്കി. ഇരുപത് തറികളിലായി കൈത്തറി തുണികളും, മുപ്പത്തിയഞ്ച് തറികളിലായി കോട്ടണ്‍ തുണികളും ഇവിടെ നെയ്‌തെടുക്കുന്നു. മിനി ഗാര്‍മെന്റ് യൂണിറ്റ്, മിനി ഹാങ്ക്ഡൈയിങ്ങ് യൂണിറ്റ്, സെക്ഷനല്‍ വാര്‍പ്പിങ്ങ്, ഷര്‍ട്ടിങ്ങ്, ദോത്തികള്‍, മുണ്ടുകള്‍, ബഡ് ഷീറ്റ്, ഹണി കോമ്പ്, സാറ്റിന്‍, തുണി ബാഗുകള്‍, ഫ്‌ളോര്‍മാറ്റ്‌സ്, ലേഡീസ് കൂര്‍ത്തീസ്, സാരികള്‍, സെറ്റ് സാരികള്‍ എന്നിവയാണിവിടത്തെ പ്രധാന നിര്‍മ്മിതികളെന്നും അജിത.

ചെറിയ വരുമാനത്തില്‍ ഏറെ സന്തോഷം, നെയ്ത്തു ഗ്രാമത്തില്‍ ഫേണില്‍ നൂല്‍ ചുറ്റി ജോലിയാണെനിക്ക്, ചെറിയ വരുമാനം ഉറപ്പാക്കുന്ന എനിക്ക് സന്തോഷമാണിന്നെന്ന് ദിവ്യ. ആര്‍. നെയ്ത്തു ഗ്രാമത്തില്‍ ഫേണില്‍ നൂല്‍ ചുറ്റി ജോലിയാണെനിക്ക്, ചെറിയ വരുമാനം ഉറപ്പാക്കുന്ന എനിക്ക് സന്തോഷമിന്നെന്ന് ദിവ്യ. ആര്‍. പൊതു സമൂഹത്തില്‍ അധികമൊന്നും വരാതെ ഇരുന്ന എനിക്ക് ആ ജാള്യത മായ്ക്കാന്‍ കഴിഞ്ഞതും, സ്വന്തമായ ആവശ്യങ്ങള്‍ക്ക് ഈ വരുമാനം സാധ്യമാക്കിയതും ഒരു സ്വര്‍ണ്ണ മാല സ്വന്തമാക്കാന്‍ കഴിഞ്ഞതിലും ഏറെ ആഹ്‌ളാദം എല്ലാം ഞാന്‍ നെയ്തുണ്ടാക്കിയതാണ്.

ഒരു കുറി ചേര്‍ന്ന് ചെറിയ സമ്പാദ്യം സ്വരൂപിക്കുന്നുവെന്നും ദിവ്യ. ചെറിയ വരുമാനത്തില്‍ ഏറെ സന്തോഷം. നെയ്ത്തു ഗ്രാമത്തില്‍ ഫേണില്‍ നൂല്‍ ചുറ്റി ജോലിയാണെനിക്ക്, ചെറിയ വരുമാനം ഉറപ്പാക്കുന്ന എനിക്ക് സന്തോഷമാണിന്നെന്ന് ദിവ്യ. ആര്‍. പൊതു സമൂഹത്തില്‍ അധികമൊന്നും വരാതെ ഇരുന്ന എനിക്ക് ആ ജാള്യത മായ്ക്കാന്‍ കഴിഞ്ഞതും, സ്വന്തമായ ആവശ്യങ്ങള്‍ക്ക് ഈ വരുമാനം സാധ്യമാക്കിയതും ഒരു സ്വര്‍ണ്ണ മാല സ്വന്തമാക്കാന്‍ കഴിഞ്ഞതിലും ഏറെ ആഹ്‌ളാദം എല്ലാം ഞാന്‍ നെയ്തുണ്ടാക്കിയതാണ്. ഒരു കുറി ചേര്‍ന്ന് ചെറിയ സമ്പാദ്യം സ്വരൂപിക്കുന്നുവെന്നും ദിവ്യ.

നെയ്ത്ത് മേഖല സുസ്ഥിരമാകാന്‍ ഏറെ പ്രതിസന്ധി നേരിടുന്ന കാലത്ത് നെയ്ത്ത് ഗ്രാമത്തിലൂടെ ജീവിതം സുസ്ഥിരമാക്കുന്ന ഈ സ്ത്രീകള്‍ കുടുംബത്തിലും സമൂഹത്തിലും ശ്രദ്ധേയമായ മാതൃകയാണ്..


കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറിയുമായി ബഡപ്പെടാം.
+91 80753 02496

No Comments yet!

Your Email address will not be published.