Skip to main content

അസാന്മാർഗിക ചിത്രങ്ങൾ

Why does young Andy Warhol look like Pyro? : r/pyrocynical
Andy Warhol

മൂത്രമൊഴിച്ചുണ്ടാക്കുന്ന ചിത്രങ്ങൾ നമുക്കൊരുപക്ഷെ സാന്മാർഗിക ക്ഷതമുണ്ടാക്കുന്നതാണ്.
എന്നാൽ Andy Warhol എന്ന അമേരിക്കൻ ചിത്രകാരൻ 1977 നും 1978 നുമിടയിൽ വരച്ച Piss Paintings അല്ലെങ്കിൽ Oxidation Paintings നെക്കുറിച്ച് നമ്മളത്ര ഗൗരവതരമായി ചിന്തിച്ചിട്ടില്ല.

Oxidation Paintings - The Andy Warhol Museum
Oxidation Paintings

പോപ്പ് ആർട്ടിൽ നമ്മൾ നിർബന്ധമായും പഠിച്ചിരിക്കേണ്ടതാണ് വാറോളിന്റെ ഈ പരീക്ഷണങ്ങൾ., ജീവിച്ചിരിക്കുമ്പോൾത്തന്നെ ശതകോടികൾക്ക് ചിത്രവിപണനം നടത്തിയ ചിത്രകാരനാണ് വാറോൾ.
ക്യാൻവാസിൽ കോപ്പർ മെറ്റാലിക് നിറങ്ങൾ അപ്ലൈ ചെയ്തതിനു ശേഷം അതിൽ മൂത്രം ചിട്ടയായി പ്രയോഗിക്കുമ്പോൾ അതിലെ യൂറിക്കുമായുണ്ടാകുന്ന രാസപ്രവർത്തനത്തിൽ ഉരുതിരിയുന്ന കൗതുകകരമായ ടെക്സ്റ്റ്റുകളായിരുന്നു അദ്ദേഹം ചിത്രങ്ങളായി രൂപപ്പെടുത്തിയത്. ചില ചിത്രങ്ങളിൽ വൈറ്റമിൻ ബി യും ചേർത്തിരുന്നു… (അതിന്റെ detail അറിയില്ല) 1987 വരെ അമ്പത്തെട്ട് വർഷങ്ങൾ മാത്രം ജീവിച്ച വാറോൾ, സിനിമകളിലും പരസ്യകലയിലും ചിത്രങ്ങളിലുമുണ്ടാക്കിയ വിപ്ലവങ്ങൾ അതിശക്തമായതാണ്. Popism, Philosophy of Andy Warhol തുടങ്ങി അദ്ദേഹംഎഴുതിയ പുസ്തകങ്ങളില്ലാതെ പോപ്പ് ആർട്ട് പഠനങ്ങൾ പൂർത്തിയാവുകയില്ല.

Buy PHILOSOPHY OF ANDY WARHOL: (From A to B and Back Again) (Harbrace Paperbound Library ; Hpl 75) Book Online at Low Prices in India | PHILOSOPHY OF ANDY WARHOL: (From A

വാറോളിന് മുൻമ്പ് ആരും ഓക്സിഡഷൻ പെയിന്റിംഗ് ഉണ്ടാക്കിയിട്ടില്ല, പക്ഷെ പതിനാറാം നൂറ്റാണ്ടിലെ ചിത്രങ്ങളിൽ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ലോറെൻസോ ലോട്ടോ, റെംബ്രാന്റ് , യുസ്റ്റേക്ക് തുടങ്ങി നിരവധി ചിത്രകാരന്മാരുടെ സൃഷ്ടികളിൽ നമുക്ക് പലരീതിയിൽ കാണാവുന്നതാണ്. അത് പലപ്പോഴും ഉർവരതയുമായി ബന്ധപ്പെട്ടോ സ്വപ്നാവസ്ഥയെ പ്രതിനിധീകരിക്കുന്നതോ ഒക്കെയാണെങ്കിൽപോലും ആധുനികസമൂഹം മ്ലേച്ഛമായിക്കണ്ടിരുന്ന അത്തരത്തിലുള്ള ആവിഷ്കാരങ്ങൾ പിക്കസോയിലൂടെയും ഗോഗൈനിലൂടെയും പിന്നീട് ആധുനികതയിൽ നമുക്ക് കാണാനായി.

റിയലിസത്തിനുശേഷം അത് പ്രതിഷേധരീതികളായി ചിത്രങ്ങളിലേക്ക് പരിണമിച്ചത് ഇരുപതാം നൂറ്റാണ്ടിലാണ് എന്ന് പറയാം. അതിനിടയ്ക്കുണ്ടായ ഡാഡായിസം വരെയുള്ള ചിന്താധാരകളിൽ ചെറുത്തുനിൽപ്പുകൾ അനേകം കാണാമെങ്കിലും അതിലേറെ പ്രയോഗങ്ങളുടെ വൈവിദ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അവർ ചെയ്തിരുന്നത്.

How Marcel Duchamp's Fountain Changed the Course of Art Forever | by Christopher P Jones | Medium
Marcel Duchamp’s Fountain

കലാചരിത്രത്തിൽ മാർസൽ ഡ്യുകാമ്പിന്റെ ‘ഫൗണ്ടെൻ’ എന്ന ശില്പത്തിനുശേഷമുണ്ടായ വിപ്ലവകരമായ ബഹിർസ്ഫുരണങ്ങൾ അത്യാധുനികതയിലേക്ക് സഞ്ചരിച്ചത് പ്രതിഷേധ ചിന്തകളുടെ പ്രത്യക്ഷപ്രയോഗങ്ങളിലേക്കായിരുന്നു.

2017ൽ കാസ്സിൽസ് ഫ്രാൻ എന്ന ചിത്രകാരൻ ഇരുന്നൂറ് ദിവസം കൊണ്ട് അദ്ദേഹമൊഴിച്ച മൂത്രത്തിന്റെ ഇരുന്നൂറ് ഗാലൻ പ്രദർശിപ്പിച്ചത് ഡോണൾഡ് ട്രമ്പിനെതിരെയുള്ള പ്രതിഷേധമായിട്ടാണ്. മാർട്ടിൻ ക്രീഡ്, പിയറെ പോൺചേല്ലി തുടങ്ങിയ ചിത്രകാരന്മാർ ഗാലറിയുടെ ഓരോ മൂലകളിലും ഗാലറിയിൽനിന്ന് താഴേക്കും മൂത്രമൊഴിച്ചു വിപരീത ശ്രദ്ധ പിടിച്ചെടുക്കാൻ ശ്രമിച്ച നിരവധി കലാകാരന്മാരിൽ ചിലരാണ്. ട്രസി എമിൻ എന്ന ബ്രിട്ടീഷ് ചിത്രകാരിയുടെ ‘മൈ ബെഡ്’ എന്ന ഇൻസ്റ്റല്ലേഷനും ഈ ഘട്ടത്തിൽ നമ്മൾ കാണേണ്ടത് വളരെ ഗൗരവതരമായാണ്. എന്നാൽ നമ്മൾ അതീവ ഗൗരവത്തോടെ കാണേണ്ട ഒരു ചിത്രമാണ് 1980 ൽ ആൻഡ്രേ സെരാണോ വരച്ച ‘Picture of Christ submarine in piss’ എന്ന ചിത്രം.

Submerged and shining' | The Jesus Question
Piss Christ

വിവാദങ്ങൾ ഏറെയുണ്ടായ ഈ ചിത്രത്തിന് ലഭിച്ച ഒരവാർഡിന് ശേഷമുരുതിരിഞ്ഞ കോളിളക്കത്തിനിടയിൽ ആന്ദ്രേ ചോദിച്ചത്, യേശു മരിക്കുമ്പോൾ രക്തം മാത്രമായിരുന്നില്ല പുറത്തേക്ക് പ്രവഹിച്ചത്., മൂത്രമടക്കമുള്ള പല വിസർജ്യങ്ങളുമുണ്ടായിരിക്കുമെന്നിരിക്ക, അത് കാണാതെ പോയ പൂർവിക ചിത്രകാരന്മാരെ എന്തുകൊണ്ട് നിങ്ങൾ കുറ്റപ്പെടുത്തുന്നില്ല എന്നായിരുന്നു…!

നല്ലത് മാത്രം കണ്ട് ശീലിക്കാൻ ശ്രമിക്കുന്ന ആധുനിക ആസ്വാദക സമൂഹത്തിലേക്ക് ഇവരെപോലെയുള്ളവർ പെയ്യിക്കുന്ന തീക്ഷണ മഴകൾക്ക് എന്നും വിവിധങ്ങളായ വ്യാഖ്യാനങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും.

No Comments yet!

Your Email address will not be published.