Skip to main content

മഴക്കാലത്തിന്റെ സന്ധ്യയ്ക്ക്

മഴമയുടെ മാന്ത്രികത കൂടെയുണ്ടായതുകൊണ്ടാവാം,
മൃദുവായ ധൂമ്രനിറ തിളക്കം
ചാരനിറമുള്ള ലോകത്തിലേക്ക് ഉരുകിച്ചേർന്നു.
തിരമാലപോലെ നൃത്തം ചെയ്യുന്ന പച്ചിലകൾ,
വളഞ്ഞൊഴുകുന്ന പ്രകാശരേഖകളോടെ,
ആത്മാവിന്റെ പൂർത്തിയാകാത്ത
ആഗ്രഹത്തിരമാലകളുണർത്തിയുണർത്തി.
തുള്ളികൾ…
തുള്ളികൾ… തുള്ളികൾ…
പിന്നെ ഒരൊറ്റ നിമിഷം,
കാതടപ്പിക്കുന്ന മോഹത്തിന്റെ മഴയായി
ആകാശം മുഴുവൻ പെയ്തിറങ്ങി.
പൊടുന്നനെ
ജീവിതം
മൺസൂണിന്റെ സുഗന്ധശ്വാസത്തിൽ
ആശ്വാസം കണ്ടെത്തി.
മോചിതമായ ഹൃദയം
ഒരു ഭ്രാന്തൻ സംഗീതസംവിധായകനായി മാറി.
ആഴമുള്ള,
സാന്ത്വനം മറന്നുപോയ ഒരു താരാട്ടുപാട്ട് പോലെ
രഹസ്യമായി ചെവിയിൽ മഴയുടെ ശബ്ദം പെയ്തു..
പ്രകൃതിയുടെ തണുത്ത മൃദുപുതപ്പ്
ദൈനംദിന കലഹങ്ങളെയെല്ലാം
മൂടിയണച്ചു.
ചിതറിപ്പോയ കഷണങ്ങൾ
വീണ്ടും ഒന്നായി ചേർന്നു.
ഒഴുകുന്ന ഒരു തോടുപോലെ,
പ്രണയത്തിന്റെ സ്വപ്നങ്ങൾ
ഒരിക്കലും വരണ്ടുപോകാൻ സമ്മതിക്കാതെ..
രാത്രിയിൽ,
എന്റെ അപൂർണ കവിതകൾ
നീലപ്പൂക്കളായി വിരിഞ്ഞു.

***


കവി പരിചയം :

ബിജയലക്ഷ്മി രഥ്

From Bhubaneswar Odisha. By profession an English faculty and poet by passion.
Multilingual poetess much appreciated in the world of poetry.
A published author. Recently published her own anthology “Soul’s Waft.”
Looking forward to grow with literature.


ഒഡിയയില്‍നിന്ന്‌ മലയാളത്തിലേക്ക് വിവര്‍ത്തനം :

ഇമ്മാനുവല്‍ മെറ്റ്ല്‍സ്

Poet, Artist, Post Graduate in English Sanskrit and Psychology (Social and Health) by profession clinical psychologist.

Write in Telugu English and Malayalam.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

2 Replies to “മഴക്കാലത്തിന്റെ സന്ധ്യയ്ക്ക്”

  1. ഒരിക്കലും വറ്റാതിരിക്കട്ടെ ആ പ്രണയം ! വിവർത്തന മികവു ശ്രദ്ധേയമെന്ന് പറയാതെ വയ്യ !

Your Email address will not be published.