മന്ദാരത്തിനുമേൽ പാറുന്ന
തുമ്പിയെ നോക്കുന്ന പൂച്ചപറഞ്ഞു
ഷോഡിoഗറുടെ ചിന്താ പരീക്ഷണത്തിലെ
പൂച്ചയാണു ഞാൻ
നിരീക്ഷിക്കുമ്പോൾ ഞാനുണ്ട്
നിരീക്ഷിക്കാത്തപ്പോൾ ഇല്ല.
മന്ദാരത്തിനുമേൽ പാറുന്ന തുമ്പിയുടെ കണ്ണുകളിൽ
ഉമ്മറപ്പടിയിൽ വെയിലുകായുന്ന പൂച്ചയുടെ ചലനങ്ങൾ.
ഈ അണ്ഡകടാഹത്തിൽ നിന്റെ നിയോഗം എന്ത്.
വസ്തുക്കൾ മായയാണന്ന് പറയപ്പെടുന്നു.
നമ്മൾ കാണുന്ന ലോകം
നമ്മൾ കാണുന്നതുകൊണ്ട് മാത്രം
നിലനിൽക്കുന്ന ലോകമാണോ?
പുച്ച പറഞ്ഞു, മ്യാവു…
***







No Comments yet!