ഉത്തര മലബാറിലെ കാർഷിക അടിമത്ത വ്യവസ്ഥയുടെ വാർഷിക ചക്രം ആരംഭിച്ചിരുന്നത് വിഷു എന്ന ഉത്സവത്തോടെയാണ്. ഒരു മുറി തേങ്ങ, വെല്ലം, തലയിൽ തേക്കാൻ കുറച്ച് വെളിച്ചെണ്ണ തുടങ്ങിയ പ്രതീകാത്മക ‘ആനുകൂല്യങ്ങൾ’ ജന്മിമാർ നൽകുന്നതോടെയാണ് ഒരു വർഷത്തെ കാർഷിക അടിമത്തത്തിന്റെ പുതുക്കൽ നടത്തപ്പെടുന്നത്. ഈ ‘ഉപഹാരങ്ങൾ’ വാസ്തവത്തിൽ ഒരു ജന്മിത്ത-തൊഴിലാളി അടിമത്തത്തിന്റെ പുനർസ്ഥാപനവും, ആധിപത്യത്തിന്റെ സാംസ്കാരിക പ്രകടനവുമാണ്. തുടർന്ന് വരുന്ന ഒരു വർഷം മുഴുവൻ, അടിമത്ത വ്യവസ്ഥയിൽ ഉൾക്കൊള്ളപ്പെട്ടവർക്ക് ഘടനാപരമായ പീഡനം, ശാരീരിക-മാനസിക മർദ്ദനം, എന്നിവയാണ് അനുഭവമായി നിലനിനിന്നിരുന്നത്.
വിഷുവിനും വിഷു കൈനീട്ടത്തിനും ഇതുപോലുള്ള അടിമ വ്യവസ്ഥിതിയുടെ ഒരു സാംസകാരീക രാഷ്ട്രീയ ചരിത്രമുണ്ട്. അത് ഭീകരമാണ്. ഈ അടിമത്ത വ്യവസ്ഥയിൽ, കൊടിയ മർദ്ദനത്തെ തുടർന്ന് തൊഴിൽ നിർവഹിക്കാൻ കഴിയാത്ത അവസ്ഥയിലാകുമ്പോൾ, തമ്പ്രാക്കന്മാർ ‘കരുണ’ എന്ന പേരിൽ കുറച്ച് അധിക നെല്ല് കൂലിയായി നൽകുകയോ, ജോലി സ്ഥലത്ത് ഒരു ചാള കെട്ടാൻ അനുവാദം നൽകുകയോ ചെയ്യുന്ന ചരിത്രവും നില നിന്നിരുന്നു. എന്നാൽ, ഈ പ്രവൃത്തികൾ യഥാർത്ഥത്തിൽ ഹെജിമോണിക് ഔദാര്യത്തിന്റെ ഉദാഹരണങ്ങളാണ്. അവ ഈ അടിമകളെ വീണ്ടും പണിയെടുപ്പിക്കാനും അടിമത്ത വ്യവസ്ഥ നില നിർത്താനുമുള്ള ഒരു ചാരിറ്റി ടൂൾ മാത്രമാണ്.
ഇത്തരം ചാരിറ്റി/മോറൽ ടൂളുകൾ, ‘ഞങ്ങൾ പൊതിച്ചോറ് തരുന്നില്ലേ?’, ‘ഞങ്ങൾ പെൻഷൻ തരുന്നില്ലേ?’, എന്നൊക്കെ പറഞ്ഞു ആധുനീക സമൂഹങ്ങളും സംഘടനകളും ഭരണകൂടങ്ങളും പ്രയോഗിക്കും—അവ ആധിപത്യ ബന്ധങ്ങളെ ചോദ്യം ചെയ്യാതെ നിലനിർത്താനുള്ള ഉപാധി മാത്രമാണ്.
ഇതേ പിതൃസത്താപരവും, ജാതി-വർഗ്ഗാധിഷ്ഠിതവുമായ ഔദാര്യത്തിന്റെ അശ്ലീല രാഷ്ട്രീയമാണ് കേരളത്തിലെ സി പി എമ്മും കോൺഗ്രസ്സും നിതിൻ രാജ് എന്ന യുവാവിന്റെ കുടുംബത്തോട് ആവർത്തിക്കുന്നത്. ഇൻസ്റ്റിറ്റ്യൂഷണൽ ജാതിവംശീയതയുടെ ഇരയായ നിതിൻ രാജ് നേരിട്ട ജാതി വംശീയതയെ ചോദ്യം ചെയ്യാതെയും, അവയെകുറിച്ച് അനലൈസ് ചെയ്യാനുള്ള രാഷ്ട്രീയ ധൈര്യം കാണിക്കാതെയും, ഒരു വിഷുവിനു ‘കൈനീട്ടം’ നൽകുന്നതുപോലെ ഒരു വീട് നിർമ്മിച്ച് നൽകുന്നത്, ജാതി വംശീയത എന്ന സാമൂഹിക അനീതിയെ കരുണാപ്രവർത്തികളിലൂടെ മറച്ചു വെക്കുന്ന രാഷ്ട്രീയം, അത് ആര് ചെയ്താലും അശ്ലീലമാണ്

കോൺഗ്രസ്സിന്റെയും സി.പി.എം.-ന്റെയും ഈ ‘വീട് വെച്ച് കൊടുക്കൽ’ എന്ന ‘വിഷു കൈനീട്ടം’, കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ ഒരു മോറൽ ഒബ്സീനിറ്റി അല്ലാതെ മറ്റൊന്നുമല്ല. പുരോഗമന കേരളം മുഴുവൻ ഉത്തരവാദി ആയ ജാതി വ്യയംശീയതയുടെ മൂല കാരണങ്ങളെ അഡ്രസ്സ് ചെയ്യാതെ ഇത്തരം വീട് വെച്ചു കൊടുക്കുക എന്ന ഔദാര്യ വൈകൃതം വൃത്തികേടാണ്. ജാതി വംശീയതയെ കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരും ഈ നൂറ്റാണ്ടിൽ അഡ്രസ് ചെയ്യില്ല.
വെറുതെ അല്ല ഈ പുതിയ പിള്ളേർ പെട്ടിയും കിടക്കയുമെടുത്ത് ഈ കേരളത്തിൽ നിന്നും പ്ലെയിൻ കയറുന്നത്!

No Comments yet!