എനിയ്ക്കായി
അനേകം സർവനാമങ്ങൾ
ചാർത്തി തന്നിരിക്കുന്നു.
എന്റെ നാലുതരം
ടൈം മെഷീനൽ ശബ്ദങ്ങൾക്ക്
അനുസരിച്ചാണ്
എനിക്ക് വിശേഷണങ്ങൾ തന്നിരിക്കുന്നത്.
എന്റെ
ഇടറാത്ത ശബ്ദം
അവരെക്കൊണ്ട് നിർലജ്ജ എന്ന് വിളിപ്പിച്ചു .
തുറന്ന, മുഴങ്ങുന്ന ശബ്ദം മര്യാദയില്ലാത്തവളെന്നും
ഉച്ചസ്ഥായിയിലുള്ള ശബ്ദം
അസഭ്യയെന്നും,
സംസ്കാര ശൂന്യയെന്നും.
ഘനമാർന്ന ശബ്ദമോ
അഹങ്കാരിയെന്നും.
എന്നാൽ
നാമങ്ങൾ
സദാചാര വാദികൾക്ക്
മാത്രം സുരക്ഷിതമാണിവിടെ.
കൂട്ടിക്കിഴിച്ച് നോക്കുമ്പോൾ
ഞാൻ വെറും ചരിത്രഹീന.
***
കവിപരിചയം :

പായൽ ഭരദ്വാജ്
ഉത്തർ പ്രദേശിലെ ഖുർജ സ്വദേശിയായ ഹിന്ദിയിലെ യുവ കവയിത്രി. സാമൂഹിക പ്രശ്നങ്ങളും സ്ത്രീ ജീവിതത്തിന്റെ വിവിധ സമസ്യകളും പായലിന്റെ കവിതകൾക്ക് വിഷയങ്ങളാണ്.
വിവര്‍ത്തക പരിചയം :

മിനി അനാമിക
മിനി അനാമിക എന്ന പേരില്‍ എഴുതുന്നു. തിരുവനന്തപുരം സ്വദേശിയാണ്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍നിന്നും മലയാളത്തിലേക്ക് കവിതകളുടെ മൊഴിമാറ്റം നടത്തുന്നു. നവമാധ്യമങ്ങളിലും മാസികകളിലും കവിതകള്‍ എഴുതുന്നു. ഹൈദരാബാദില്‍ താമസം.







വളരെ നന്ന്. മൃദുവായി ഒഴുകുന്ന പരിഭാഷ.