അറിയപ്പെടാത്ത മനുഷ്യരുമായി
നീ എനിക്ക് സാഹോദര്യം നല്കി.
ജീവിച്ചിരിക്കുന്ന എല്ലാറ്റിലുമുള്ള കരുത്തു മുഴുവന്‍
നീ എനിക്ക് നല്കി.
ഒരു പുതിയ ജന്മത്തിലെന്നപോലെ
എന്റെ രാജ്യം നീ എനിക്ക് തിരിച്ചു നല്കി.
ഏകാകിയായ മനുഷനു ലഭിക്കാത്ത സ്വാതന്ത്ര്യം
നീ എനിക്ക് നല്കി.
എന്നിലെ കാരുണ്യ വായ്പിനെ
ഒരഗ്നിയെപ്പോലെ ഉദ്ദിപ്തമാക്കാന്‍
നീ എന്നെ പഠിപ്പിച്ചു.
ഒരു വൃക്ഷത്തിന്നനിവാര്യമായ ഔന്നത്യം നീ
എനിക്കു തന്നു.
മനുഷ്യരുടെ ഏകത്വവും നനാത്വവും ദര്‍ശിക്കുവാന്‍
നീ എന്നെ പ്രപ്തനാക്കി.
എല്ലാവരുടെയും വിജയത്തില്‍ എന്റെ വൈയക്തിക ദുഖങ്ങള്‍ക്കു
മരണമടയാന്‍ കഴിയുന്നതെങ്ങിനെയെന്ന്
നീ എനിക്ക് കാണിച്ചു തന്നു.
എന്റെ സഹോദരരുടെ കഠിനശയ്യയില്‍
വിശ്രമം കൊള്ളാന്‍ നീ എന്നെ പഠിപ്പിച്ചു.
ഒരു പാറമേലെന്നപൊലെ യാഥാര്ത്ഥ്യത്തിന്മേല്
നിര്‍മ്മാണം നടത്താന്‍ നീ എന്നെ പ്രേരിപ്പിച്ചു.
മന്ദബുദ്ധിക്കു പ്രകാരമെന്നപൊലെ
ദുഷ്ക്കര്‍മ്മങ്ങള്‍ക്ക് നീയെന്നെ ശത്രുവാക്കി.
ലോകത്തിന്റെ പ്രസന്നതയും സൌഖ്യത്തിന്റെ
സാധ്യതയും
കണ്ടെത്തുവാന്‍ നീ എന്നെ പഠിപ്പിച്ചു.
നീ എന്നെ അനശ്വരനാക്കി,
എന്തെന്നാല്‍,
ഇനിമേല്‍ ഞാന്‍ എന്നില്‍ ഒടുങ്ങുന്നില്ല.
***







No Comments yet!