കനവുകള്‍ കണ്ടു ഞാന്‍ കടലിനപ്പുറം
കാണാൻ കൊതിക്കുന്നു നിൻ മുഖമെപ്പോഴും.
ഖൽബിലെ കണ്ണാടി ചിത്രത്തിലെന്നും ഞാൻ
കാണുന്നു പൊന്നിൻ കളിയും കരച്ചിലും.
കേട്ടുഞാൻ കുഞ്ഞിൻ കരച്ചിൽ മധുരമായ്
കെട്ടിപ്പിടിച്ചൊരു ചുംബനം നൽകുവാൻ കഴിയാതെ
കുഴയുന്നു പരദേശി ഞാനിന്നും.
കാതിലായ് കുഞ്ഞിന്റെ കാലൊച്ച കേൾക്കുവാൻ
കൊതിയോടെ വെമ്പുന്നെൻ മനമെപ്പോഴും.
കനി തേടി പറന്ന പ്രവാസി ഞാനെന്നും
ഖൽബിലെ മോഹങ്ങൾ വസന്തമായ് തീരുവാൻ
കൊതിയോടെയിന്നും കാത്തുകാത്തിരിക്കുന്നു…
***







No Comments yet!