നിലാവു പൊടിയുന്ന
ആരുമില്ലാ നേരത്ത്
അവർ വന്ന്
ഇരുപ്പിടത്തിൽ ഇരുന്നു
വർഷങ്ങൾക്കു മുൻപ്
അവർ പരിചിതർ
കരയും തിരയും മറന്നവർ
ഒരു ഹൃദയത്തിലൂടെ
രക്തചംക്രമണം
എങ്കിലും അറിഞ്ഞില്ല
അങ്ങനെ/അങ്ങനെ
കാലവും അങ്ങനെ ആണല്ലോ
ഒരുനാൾ
മോതിരവിരൽ
മറുപേരിനാൽ തിളങ്ങി
മൂകത പരസ്പരം
പേരു വിളിച്ചു
മൗനം വിഷാദമധുരമായി
വസന്തം മാഞ്ഞു പലകുറി
ശരത്തി൯ ഇലകളിൽ
മഞ്ഞ നരച്ചു
മരങ്ങൾപട്ടു
മറവിരോഗത്തിൻ
ഗുളിക എത്തി
അങ്ങനെ/അങ്ങനെ
കാലവും അങ്ങനെ ആണല്ലോ
ഇന്നവർ
നിലാവിൻ പൊടിയിൽ
അങ്ങനെ/അങ്ങനെ…
***







No Comments yet!