Skip to main content

പ്രണയം തളിര്‍ക്കുമ്പോള്‍

പ്രണയക്കുളിരുമായ് ആകാശസീമയില്‍
ഒന്നായിയുയരുന്ന മിഥുനങ്ങളെ,
ഉള്ളിലെയനുരാഗ ദീപ്തിയല്ലോ
പാലൊളി പ്രഭചൂടി ത്രസിച്ചു നില്‍പ്പൂ..

സൂര്യാംശു മായ്ക്കും കാര്‍മുകിലെന്ന പോല്‍
പ്രണയം മറയ്ക്കും മനസ്സിലെ കരിനിറം.
ആര്‍ദ്രതയാകുമീ സ്വര്‍ഗീയ സൌഭാഗ്യം
മാനുഷഭാവങ്ങളിലുന്നത സ്ഥാനീയന്‍.

പ്രണയം തളിര്‍ക്കാത്ത പുലരിയുണ്ടോ
പ്രണയം തഴുകാത്ത സന്ധ്യയുണ്ടോ.
പ്രണയം പൂത്തൊരാ മാനസവാടിയില്‍
മോഹപ്പൂത്തുമ്പികള്‍ പാറിപ്പറക്കണം.

പ്രണയത്തിന്‍ നൂലിഴ പൊട്ടാതെ കാക്കണം
പൊട്ടിത്തകര്‍ന്നാലോ, പട്ടങ്ങള്‍ പോലെ
വിജനമാം തീരത്ത് ഏകാകിയാവുമ്പോള്‍
വിരഹത്തിന്‍ ചൂടേറ്റ് ഹൃദയവും തകരും.

പ്രണയവും സ്വാര്‍ത്ഥതയായൊരീ കാലത്ത്
പ്രാണനെടുക്കുന്നു പ്രണയം പകര്‍ന്നവര്‍.
പിടഞ്ഞു കരിയുന്ന ജന്‍മങ്ങളെത്രയോ
പ്രണയത്തിന്‍ ഇരകളായ് പരലോകം പൂകുന്നു.

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “പ്രണയം തളിര്‍ക്കുമ്പോള്‍”

Your Email address will not be published.