അറിയാതുടലോടെയെടുത്തു പോകും കടൽ
തിരയാൽമുറുക്കുന്ന
ജലവ്യാളിയെ പോലെ
ശൽക്കങ്ങൾ പൊതിഞ്ഞുപ്പുപരലാലുടൽമൂടി
നനവിൻ നഖരത്താൽ
തഴുകീ കൈത്തണ്ടയിൽ.
ചിതറിവീഴും മുത്തു കണ്ണികോർത്തെടുത്തത്
മുടിയിൽ ചൂടിക്കുന്നു.
അരൂപപ്രണയത്തിനാദിമശരീരത്തെ
കരയിലുപേക്ഷിച്ചുകൊള്ളുമോ
മൂന്നാംനാളിൽ?
***







No Comments yet!