
ഒന്നിനൊന്നു മെച്ചപ്പെട്ട കഥകളെഴുതിക്കൊണ്ടാണ് ഫ്രാൻസിസ് നൊറോണ തന്‍റെ കഥാസപര്യ ആരംഭിക്കുന്നത്. നൊറോണയുടെ ആദ്യ കഥാസമാഹാരം വായിച്ചവർക്ക് ഇത് പെട്ടെന്ന് ബോദ്ധ്യപ്പെടും. ആ സമാഹാരത്തിലെ കഥകളില്‍ നിന്നും കൂടുതൽ മെച്ചമായതിനെ തെരഞ്ഞെടുക്കാനുള്ള ശ്രമം സന്ദേഹങ്ങളെ മാത്രമേ സൃഷ്ടിക്കൂ.അത്യന്തം സങ്കീർണ്ണമായ ഒരു ആഖ്യാനരീതിയാണ് ഫ്രാൻസിസ് നൊറോണയുടേത്. ഈ ലോകജീവിതത്തിന്‍റെ സകലഘടകങ്ങളെയും ഒറ്റക്കാഴ്ചയിൽ കാണുന്നവനെ പോലെ ഫ്രാൻസിസ് നൊറോണ എഴുതുന്നു. ഒന്നും മുറിഞ്ഞു പോയിട്ടില്ലല്ലോയെന്ന് നമുക്കു തോന്നുന്നിടത്തോളം. മനുഷ്യവ്യവഹാരങ്ങളില്‍ അസാദ്ധ്യമാണത് എന്ന് നമുക്കറിയുമെങ്കിലും. നൊറോണയുടെ എഴുത്തിൽ മേൽക്കൈ നേടി നിൽക്കുന്ന ചില സവിശേഷപ്രമേയങ്ങളെ കാണുന്നതിന് ഇതു തടസ്സമാകേണ്ടതില്ല. ഈ കഥകളുടെ സ്ഥലരാശി മദ്ധ്യവർഗ്ഗത്തിന്‍റെ ഇടങ്ങളല്ല. സാധാരണമനുഷ്യരുടെയും ദളിതരുടെയും പ്രാന്തവൽക്കരിക്കപ്പെട്ടവരുടെ
നൊറോണയുടെ ‘തൊട്ടപ്പന്‍’ എന്ന കഥയിലെ ആഖ്യാതാവ് ആരാണ് ? കുഞ്ഞാട് എന്നു വിളിക്കപ്പെടുന്നവളാണ് കഥ പറയുന്നതെന്ന് സുവ്യക്തം. എന്നാല്‍ മൃതയായ കുഞ്ഞാടാണ്, അവളുടെ ആത്മാവാണ് നമ്മോടു സംസാരിച്ചു കൊണ്ടിരുന്നതെന്ന് കഥാന്ത്യത്തിലേ മനസ്സിലാകുന്നുള്ളൂ. ‘കമ്പിപ്പാരയുടെ ഇരുമ്പുതണുപ്പ് എന്‍റെ ഹൃദയത്തെ തൊട്ടു’ എന്ന വാക്കുകളിലൂടെ തന്‍റെ ശരീരത്തിന്‍റെ മരണം കുഞ്ഞാട് നമ്മോടു പറയുന്നത് അന്ത്യത്തിലാണ്. ശരീരമില്ലാതാകുമ്പോഴും കഥ പറയാന്‍ ബാക്കി നില്‍ക്കുന്ന കുഞ്ഞാടിന്‍റെ ആത്മാവില്‍ നിന്നും നമ്മുടെ സമൂഹമനസ്സില്‍ തളം കെട്ടിക്കിടക്കുന്ന അരികുവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ നിരാലംബമായ നില്‍പ്പിന്‍റെയും അവിടെ നിന്നും ഉയരുന്ന അസ്വാസ്ഥ്യത്തിന്‍റെയും അസംതൃപ്തികളുടെയും ശബ്ദം ഈ കഥയില്‍ കേള്‍ക്കുന്നു. നൊറോണയുടെ ഭാഷ കുഞ്ഞാടിന്‍റെയും പ്രാന്തവല്ക്കരിക്കപ്പെട്ടവരു
”ഉസ്കൂള്‍പ്പൂട്ടിനു പിള്ളേരുമായി മെതിച്ചു നടക്കുമ്പഴാ മേലനങ്ങി കാശുണ്ടാക്കാന്‍ മടിയനായ തലതൊട്ടപ്പനെന്നെ കക്കാന്‍ കൂട്ടുവിളിക്കുന്നത്. ഞാനന്ന് മൊഹമ്മദുസ്കൂളിലെ സുലേഖടീച്ചറിന്‍റെ ക്ലാസില്‍ കീറുമേടിച്ചോണ്ടിരുന്ന പീറക്കൊച്ചായിരുന്നു.”
അതീവ സ്വാഭാവികവും താളസമൃദ്ധവും സംവേദാത്മകവുമായ തുടക്കം തന്നെ ഈ ആഖ്യാനത്തിന്‍റെ ആകര്‍ഷണവലയത്തിലേക്ക് വായനക്കാരെ ക്ഷണിക്കുന്നതാണ്. ഭാഷയുടെ ചടുലതയും സ്വാഭാവികതയും ആകര്‍ഷണീയതയും കഥയിലുടനീളം നിലനിര്‍ത്തപ്പെടുന്നു. വളരെ അനായാസവും സ്വച്ഛന്ദവും സജീവവുമായ ഒരു പ്രക്രിയയിലൂടെയാണ് ഈ വാക്കുകള്‍ വാര്‍ന്നുവീഴുന്നതെന്നു കരുതാന്‍ പ്രേരിപ്പിക്കുന്ന ധനാത്മകത നൊറോണയുടെ ആഖ്യാനത്തിനുണ്ട്. ഭാഷയും ശൈലിയും ജീവിതവുമാണ് കഥാഖ്യാനങ്ങളുടെ ആത്മാവെങ്കില്‍ ഫ്രാന്‍സിസ് നൊറോണയുടെ ആഖ്യാനം ഉത്തമമത്രെ! ചില ന്യൂനതകള്‍ പ്രത്യേകം പറയാനുണ്ടെങ്കിലും.
ഫ്രാൻസിസ് നൊറോണയുടെ കഥയിലെ തൊട്ടപ്പന്‍ എന്ന കഥാപാത്രത്തിന്‍റെ ചിത്രണത്തില്‍ തലതൊട്ടപ്പനെ കുറിച്ചുള്ള പരമ്പരാഗതവും വ്യവസ്ഥിതവുമായ വിശ്വാസങ്ങളും ധാരണകളും തകിടം മറിയുന്നുണ്ട്. ഒരു കുട്ടിയുടെ ജീവിതത്തിലുടനീളം ദൈവവിശ്വാസത്തിന്‍റെ വികാസത്തെ പിന്തുണയ്ക്കുന്ന ധനാത്മകമാതൃകയായി പ്രവർത്തിക്കുന്ന ആളായിട്ടാണ് തലതൊട്ടപ്പൻ ക്രൈസ്തവതയില്‍ സങ്കൽപ്പിക്കപ്പെടുന്നത്. അയാൾ കുട്ടിയുടെ ആത്മീയവഴികാട്ടിയും ഉപദേശകനുമായിരിക്കണം. വിശ്വാസപരമായ കാര്യങ്ങളിൽ മാതാപിതാക്കള്‍ക്കു
സമനായി നിലകൊള്ളുന്നവനായി തലതൊട്ടപ്പൻ കരുതപ്പെടുന്നു. പക്ഷേ, സാമുഹികോപയോഗങ്ങളിലൂടെ ഈ വാക്കിന് അര്‍ത്ഥഭേദം വന്നിരിക്കുന്നു. തലതൊട്ടപ്പനാകുന്നവന്‍റെ സ്വഭാവങ്ങളും ഗുണങ്ങളും കുട്ടിയിലേക്കു പകര്‍ന്നു കിട്ടുന്നതായി വ്യാഖ്യാനിക്കുന്നതിനുള്ള പരിസരം സൃഷ്ടിക്കുന്നതിന് ഇത് കാരണമായിരിക്കുന്നു. ഫ്രാൻസിസ് നൊറോണയുടെ കഥയിൽ പരമ്പരാഗതമായ അർത്ഥങ്ങളെ ഭേദിക്കുന്ന സന്ദര്‍ഭങ്ങളാണ് കടന്നുവരുന്നത്. കഥയില്‍ കുഞ്ഞാടെന്നു വിളിക്കപ്പെടുന്നവളുടെ ആത്മീയമോ ക്രിസ്തീയവിശ്വാസപരമോ ആയ വളർച്ചയിലല്ല, അവളുടെ തലതൊട്ടപ്പൻ സഹായിക്കുന്നത്.
കുഞ്ഞാടിന്‍റെ തൊട്ടപ്പൻ കള്ളനാണ്. ക്രിസ്തീയ ദേവാലയങ്ങളുടെ ഭണ്ഡാരങ്ങൾ വരെ കുത്തിത്തുറന്നു മോഷ്ടിക്കുന്ന പ്രവർത്തനത്തിലാണ് തൊട്ടപ്പൻ ഏര്‍പ്പെടുന്നത്. കുഞ്ഞാടിനെ തന്‍റെ മോഷണങ്ങള്‍ക്കു കൂടെകൂട്ടുകയും അവളെ മോഷണകല പഠിപ്പിക്കുകയും ചെയ്യുന്നവനായി കഥയിലെ തൊട്ടപ്പന്‍ പ്രത്യക്ഷപ്പെടുന്നു. മതാത്മകതയുടെ മൂല്യമണ്ഡലം തകിടം മറിഞ്ഞിരിക്കുന്നുവെന്ന കഥാകാരന്‍റെ സമീപനത്തിന്‍റെ പ്രത്യക്ഷമായി ഇതിനെ വായിക്കാവുന്നതാണ്.
തൊട്ടപ്പനോടുള്ള സ്നേഹവും ആരാധന കലര്‍ന്ന മനോഭാവവുമാണ് കുഞ്ഞാടിന്‍റെ സ്വഭാവത്തില്‍ സാധാരണതയില്‍ കവിഞ്ഞ് അല്‍പ്പമെങ്കിലും ഉയര്‍ന്നു നില്‍ക്കുന്നത്. തൊട്ടപ്പനും കുഞ്ഞാടിനും ഇടയില്‍ അപൂര്‍വ്വവും സാധാരണനിലയില്‍ വിശദീകരണക്ഷമവുമല്ലാത്ത സ്നേഹവി
എന്നാല്‍, തൊട്ടപ്പനില്‍ നിന്നും അഭ്യസിക്കുന്നവളുടെ പ്രവൃത്തികളില്‍ മാനുഷികമായ പരിഗണനകളോ ധര്‍മ്മമൂല്യങ്ങളോ കണ്ടെത്താന്‍ കഴിയില്ല. സ്വന്തം അതിജീവനതാല്‍പ്പര്യങ്ങള്‍ക്കും അന്നന്നത്തെ കാര്യങ്ങള്‍ക്കുമപ്പുറം എന്തെങ്കിലും ആദര്‍ശം അവളെ പ്രേരിപ്പിക്കുന്നതായ സൂചനകളില്ല. ഏതു കാര്യത്തിനും കുഞ്ഞാടിനെ പ്രഹരിക്കുന്ന സുലേഖ ടീച്ചറിനോടും പടച്ചോന്‍റെ പള്ളിക്കുറ്റീല് നേര്‍ച്ചയിട്ടതു പാപമാണെന്നും നമ്മള് സാറയിലുണ്ടായ ഇസഹാക്കിന്‍റെയും അവര്‍ അടിമകളായ ഇസ്മയിലിന്‍റെയും പരമ്പരകളില്‍ പെട്ടവരാണെന്നും പറയുന്ന ഫാബിയന്‍ മാഷിനോടും അവള്‍ക്ക് ഒരേ മനോഭാവമാണ്. സുലേഖടീച്ചറുടെ പൊങ്ങച്ചബാഗ് തട്ടിയെടുക്കണമെന്ന് ആഗ്രഹിക്കുന്നവള്‍ ഫാബിയന്‍ മാഷിന്‍റെ വചനവായനക്കിടയില്‍ അയാളുടെ ബാഗില്‍ നിന്നും അമ്പതിന്‍റെയും പത്തിന്‍റെയും നോട്ടുകള്‍ ചൂണ്ടുന്നുണ്ട്.
പക്ഷേ, കര്‍ത്താവിനോട് വലിയ ഭക്തര്‍ക്കു പോലുമില്ലാത്ത അടുപ്പവും സ്നേഹവും കുഞ്ഞാടിനുണ്ട്. അവളുടെ ഈശോ ഇസ്മയിലിന്‍റെ കടയില്‍ നിന്നും പൂട്ടും കടലയും കഴിക്കുന്നവനാണ്. ഭക്ഷണം കഴിച്ചുകഴിഞ്ഞ് കര്‍ത്താവ് മോറു കഴുകുന്നത് ഭാവനയില്‍ കണ്ടു ചിരിക്കുന്നവള്‍ക്ക് ദൈവത്തോടുള്ള ബന്ധം വളരെ സവിശേഷമാണെന്നു നമുക്കു തോന്നുന്നു. തൊട്ടപ്പന്‍ കൊല ചെയ്യപ്പെട്ടത് എങ്ങനെയാണെന്നു വിശദീകരിക്കാന്‍ കര്‍ത്താവ് നേരിട്ടു മുന്നിലെത്തുന്നത് അവളുടെ ഭാവനാസഞ്ചാരങ്ങളുടെയും കാര്യങ്ങളെ ഗ്രഹിക്കാന്‍ സ്വീകരിക്കുന്ന ദൈവമാര്‍ഗ്ഗങ്ങളുടെയും തെളിവാകുന്നു. പടച്ചോന്‍റെയും കറുത്ത പുണ്യാളന്‍റെയും വെളുത്ത പുണ്യാളന്‍റെയും ഒക്കെ കാര്യങ്ങളില്‍ പെട്ട് ഏറെ കുഴങ്ങുന്ന സ്ഥിതി കുഞ്ഞാടിനുണ്ടെങ്കിലും അവള്‍ അന്യദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവളാണ്. ഇതിന്‍റെ പേരില്‍ അന്യമതസ്ഥരുടെ ശകാരവും പ്രഹരവും സ്വമതസ്ഥന്‍റെ ഉപദേശനിര്‍ദ്ദേശങ്ങളും അവള്‍ക്കു കിട്ടുന്നുണ്ട്. ജോനകപ്പള്ളിയിലെ നേര്‍ച്ചപ്പെട്ടി മോഷ്ടിക്കുന്നതിന് അവള്‍ക്കു ഭയമുണ്ട്. എന്നാല്‍, രണ്ടു കള്ളന്മാര്‍ക്കിടയിലാണ് ഈശോയെ കുരിശിലേറ്റിയത് എന്ന അറിവ് കര്‍ത്താവ് തങ്ങളോടൊപ്പമാണെന്ന്, കര്‍ത്താവ് കള്ളന്മാരുടേതാണെന്ന വിശ്വാസം അവളിലുണ്ടാക്കുന്നു. ഈശോയുടെ വലിയ നക്ഷത്രത്തിനടുത്തു മിന്നുന്ന രണ്ടു നക്ഷത്രങ്ങള്‍ കള്ളന്മാരുടേതാണെന്ന്, ഈശോയും കള്ളന്മാരും ഒരുമിച്ചാണ് ജനിച്ചതെന്ന് തൊട്ടപ്പന്‍ അവളോടു പറയുന്നുണ്ട്. കര്‍ത്താവും കള്ളന്മാരും ഇങ്ങനെ കൂടിക്കുഴയുന്നത് തങ്ങളുടെ മോഷണശ്രമങ്ങള്‍ക്കുള്ള ദൈവസ്നേഹപരമായ ന്യായീകരണമായി അവളില്‍ മാറിത്തീരുന്നുണ്ടെന്നു പറയാം. പക്ഷേ, ദൈവസ്നേഹം കുഞ്ഞാടിനു മതങ്ങളുടെ മാദ്ധ്യസ്ഥത്തില്‍ നേടേണ്ടതല്ല. അങ്ങനെ ബോധപൂര്‍വ്വമായ ഒരു തീരുമാനം എടുത്തിരിക്കുന്നുവെന്നു പറയാന്‍ കഴിയില്ലെങ്കിലും അവളുടെ പ്രവൃത്തികളില്‍ അതാണ് തെളിയുന്നത്.
സാമ്പത്തികമായി മെച്ചപ്പെട്ട ഉയര്‍ന്ന നിലയില്‍ ജീവിച്ചിരുന്ന, വരേണ്യമായ ഒരു കുടുംബത്തിന്‍റെ തുടര്‍ച്ചയിലുള്ളവളായി കുഞ്ഞാടിനെ ചിത്രണം ചെയ്തതില്‍ പിശകു പറ്റിയിരിക്കുന്നുവെന്നു പറയണം.
അങ്ങനെയൊരു പാരമ്പര്യത്തിന്‍റെ ലാഞ്ഛനകള്‍ അവളുടെ പെരുമാറ്റത്തിലോ ചെയ്തികളിലോ കണ്ടെത്താന്‍ കഴിയില്ല. മറിച്ച്, തീര്‍ത്തും അരികുവല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍ നിന്നു വരുന്നവളെ പോലെയാണ് കുഞ്ഞാട് പെരുമാറുന്നത്. അവളുടെ പൂര്‍വ്വികരുടെ വരേണ്യപശ്ചാത്തലത്തിന്‍റെ സൂചനകളില്ലാതെയാണ് ആഖ്യാനം നിര്‍വ്വഹിച്ചിരുന്നതെങ്കില്‍ അത് കഥയ്ക്ക് കൂടുതല്‍ കരുത്തും വിശ്വാസ്യതയും നല്‍കുമായിരുന്നു. രണ്ടു മതസമൂഹങ്ങളിലെ വ്യക്തികള്‍ തമ്മില്‍ സ്വത്തിനു വേണ്ടിയുള്ള കിടമത്സരത്തിന്‍റെ സൂചനകള്‍ പ്രമേയത്തില്‍ കടന്നുവരുന്നതും കഥയെ ഏതെങ്കിലും രീതിയില്‍ ധനാത്മകമാക്കുന്നില്ല. ഇസഹാക്ക് – ഇസ്മയില്‍ വിരുദ്ധദ്വന്ദ്വങ്ങളെ അതിന്‍റെ ശത്രുതാപരമായ മൂലകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കഥയില്‍ സന്നിവേശിപ്പിക്കുന്നതിന്‍റെ യുക്തി അരികുവല്ക്കരിക്കപ്പെടുന്നവരു
തൊട്ടപ്പന്‍ കൊല്ലപ്പെടുകയും അമ്മ മരിക്കുകയും ചെയ്തതിനുശേഷം കുഞ്ഞാടിന്‍റെ ജീവിതം മിക്കവാറും ഏകാന്തമായിരുന്നു. അവൾ കമറുന്നീസയുടെ കെട്ടിയോൻ വളര്‍ത്തുന്ന പൂച്ചയുടെ ആൺകുഞ്ഞുങ്ങളെ
തന്‍റെ വീട്ടിൽ ക്രിസ്തുശിഷ്യരുടെ പേരിട്ടു വളർത്തുന്നു. ഇവിടെ, കുഞ്ഞാടിന്‍റെ ജീവിതത്തിലെ സംഭവങ്ങള്‍ക്ക് ക്രിസ്തുജീവിതത്തിലെ സന്ദര്‍ഭങ്ങളുമായി ചില സാദൃശ്യങ്ങൾ കല്‍പ്പിക്കാന്‍ കഥാകാരൻ ശ്രമിക്കുന്നു. പന്ത്രണ്ട് ശിഷ്യന്മാർ. പന്ത്രണ്ട് പൂച്ചക്കുഞ്ഞുങ്ങൾ. ഒറ്റിക്കൊടുക്കുന്ന യൂദാസ് പൂച്ച. ക്രിസ്തുവിന്നെതിരു നില്‍ക്കുന്ന യഹൂദാധികാരത്തിനു പകരമെന്നോണം ഇവിടെ മറ്റൊരു മതവൈരത്തെയും കഥാകാരൻ ചിത്രണം ചെയ്യുന്നു. ബാഹ്യയാഥാര്‍ത്ഥ്യവുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ അത് സാമൂഹികമായി അനുയോജ്യമായി തീരുന്നില്ല.
യാസീന്‍ ഒരു ഇസ്ലാം പുരുഷനാമമായാണ് നമുക്കു പെട്ടെന്നു മനസ്സിലാകുക. ഖുർആന്‍റെ ഹൃദയമായി കരുതപ്പെടുന്ന 36-ാം സുറയുടെ നാമവും യാസീൻ എന്നത്രെ ! കമറുന്നിസയുടെ കെട്ടിയോൻ യാസീന്‍ എന്നു പേരിട്ടു വളർത്തുന്ന പൂച്ചയെയാണ് പിന്നീട് കുഞ്ഞാട് യൂദാസെന്ന പേരില്‍ വളര്‍ത്തുന്നത്. ക്രിസ്തുവിനെ ഒറ്റികൊടുക്കുന്നവനെ പോലെ ഈ യൂദാപൂച്ച അവളെയും വഞ്ചിക്കുന്നു. ഈ പ്രകരണത്തിന്‍റെ ആന്തരികാര്‍ത്ഥങ്ങള്‍ ക്രൈസ്തവ-ഇസ്ലാം ചരിത്രങ്ങളെ ധനാത്മകമായി പരിവര്‍ത്തിപ്പിക്കുന്നതല്ല. മറിച്ച്, കുരിശുയുദ്ധങ്ങളുടെ അനഭിലഷണീയ ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. തൊട്ടപ്പനെ കൊന്നുകളഞ്ഞവനെ കുഞ്ഞാടിനറിയാം. ‘പെണ്ണാച്ചി’ എന്ന കഥയിലെ അറുപ്പാന്‍ ജോര്‍ജ്ജിന്‍റെ ക്രൗര്യവും വിലക്ഷണമായ രതിവാഞ്ഛകളും അയാളുടെ ദൗര്‍ബ്ബല്യത്തെ കാണിക്കുന്നതു പോലെയല്ല, കുഞ്ഞാടിന്‍റെ ശത്രുവിന്‍റെ ചിത്രണം. ഇവന്‍ തന്ത്രജ്ഞനും ഉറപ്പുള്ളവനുമാണ്. തൊട്ടപ്പൻ നല്‍കിയ കമ്പിപ്പാരയെടുത്ത് കുഞ്ഞാട് വെളുത്തു മെലിഞ്ഞ ആ നരന്തനെ ആക്രമിക്കണമെന്ന് നാം ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, ഫ്രാൻസിസ് നൊറോണ സമ്മതിക്കുന്നില്ല. അയാൾ മറിച്ചാണ് എഴുതുന്നത്. കരുത്തിന്‍റെ കണക്കില്‍ അതേ സംഭവിക്കൂവെന്ന് നമുക്കുമറിയാം. എന്നാല്‍, തന്‍റെ വീട്ടിലേക്ക് ക്ഷണിച്ച് ചോദ്യം ചെയ്യുന്നവളെ ഇവന്‍ മൂസാപാമ്പെന്ന പോലെ ആക്രമിക്കുന്നതായി എഴുതുന്നതിലും അവളെയും കൊന്നുകളയുന്നതിലും കാരണമേതുമില്ലാത്ത മതവൈരത്തിന്‍റെ ചിത്രണം കൂടി കാണാം. പ്രാന്തവല്‍കൃതരുടെ കഥയ്ക്കുണ്ടാകേണ്ട ഐഹികമാനങ്ങളെ തെറ്റിച്ചുകളയുന്ന പ്രകരണമാണിതെന്നു പറയണം. ഇവിടെ, കേരളത്തില്‍ സംഘപരിവാറിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ത്തപ്പെടുന്ന ക്രൈസ്തവ – ഇസ്ലാം വൈരത്തിന്‍റെ ആഖ്യാനങ്ങളെ അബോധത്തില്‍ കഥാകാരന്‍ ആന്തരവല്‍ക്കരിക്കുന്നതായി ആരോപിക്കപ്പെടാം. പ്രാന്തവല്‍ക്കരണത്തിന്‍റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കഥാഖ്യാനം ഇങ്ങനെ വഴിതിരിയുന്നതിലെ അനൗചിത്യമാണ് എടുത്തുപറയേണ്ടത്.
വളരെ സ്വാഭാവികവും സഫലവുമായ ഒരു ആഖ്യാനശൈലിയില്‍ സഹൃദയമനസ്സിനെ നിറയ്ക്കുമ്പോഴും ഫ്രാന്‍സിസ് നൊറോണയുടെ ആഖ്യാനം ദാര്‍ശനികഗരിമക്കായി ഗൗരവം ദീക്ഷിക്കുന്നില്ല!
തൊട്ടപ്പന്‍
ഫ്രാന്‍സിസ് നൊറോണ
പ്രസാധകര്‍ : ഡി.സി. ബുക്‌സ്
വില : 180 രൂപ







No Comments yet!