Skip to main content

ഒരു ജാതി വീട്

ഗുരുവിനരികില്‍ അയ്യങ്കാളിയുടെ എണ്ണച്ചിത്രം.
പണ്ഡിറ്റ് കറുപ്പന്റെ വലത് വശത്ത് കുമാരനാശാന്റെ കവിത.
പൊയ്കയില്‍ അപ്പച്ചനും സഹോദരന്‍ അയ്യപ്പനും
ഒരേ തൂണിന്റെ ഇരുവശത്തും പുഞ്ചിരിക്കുന്നു.

പെണ്ണ് കാണാന്‍ വന്നവര്‍
ഉമ്മറത്തെ ഭിത്തിയിലേക്ക് നോക്കി നെറ്റിചുളിച്ചു.
ബ്രോക്കറെ നോക്കി പിറുപിറുത്തു,
‘നമ്മുടെ കൂട്ടരാന്ന് പറഞ്ഞിട്ട്, ഇതിപ്പോ എല്ലാരുമുണ്ടല്ലോ?
ഒരു ജാതി വീട്!’

വന്ന കാര്യം മറന്ന്
അവര്‍ തിരികെ നടന്നു.
ജാതി ഉന്മൂലനത്തിലൂടെ
നവോത്ഥാനം ഉറപ്പാക്കി.

***

 

No Comments yet!

Your Email address will not be published.